SEED News

സ്‌കൂളില്‍ മുളം തൈകള്‍ നട്ട് സീഡ് വിദ്യാര്‍ഥികള്‍


>
> ഇരിങ്ങാലക്കുട: സ്‌കൂളില്‍ മുളം തൈകള്‍ നട്ട് സീഡ് വിദ്യാര്‍ഥികള്‍. ഇരിങ്ങാലക്കുട എസ്.എന്‍.എല്‍.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മുള തൈകള്‍ നട്ടത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും എസ്.എന്‍. സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ സുനിത വഴിയരികില്‍ മുളതൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപിക ബിജുന മുളയുടെ പ്രാധാന്യത്തെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. ആഹാരം മുതല്‍ ഔഷധം വരെ സകലതിനും ആശ്രയിക്കുന്ന മുളയുടെ ഭക്ഷ്യയോഗ്യപ്രസക്തി കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി മുളയരി പായസ വിതരണവും നടന്നു. സീഡ് കോ ഓര്‍ഡിനേറ്റര്‍ രാഖില, അധ്യാപിക ഗോള്‍ഡ എന്നിവര്‍ നേതൃത്വം നല്‍കി.
>

September 24
12:53 2019

Write a Comment

Related News