SEED News

ജില്ലാ തല പച്ചക്കറി വിത്ത് വിതരണം ഇന്ന് .

കോടനാട് : മാതൃഭൂമി സീഡ് , കൃഷി വകുപ്പ് ,വെജിറ്റൽ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളം, എന്നിവരുടെ സഹകരണത്തോടെ  നടത്തുന്ന വിത്ത് വിതരണത്തിന്റെ ജില്ലാ തല ഉൽഗാടനം ചൊവ്വാഴ്ച നടക്കും.കോടനാട് മാർ ഔഗേൻ ഹൈസ്കൂളിൽ രാവിലെ 11 ന് കൃഷി വകുപ്പ് പ്രിൻസിപ്പൽ അഗ്രിക്കള്ട്ച്ചർ ഓഫീസർ ഇൻചാർജ് എറണാകുളം സജി വർഗീസ് ഉൽഗാടനം ചെയ്യും .ചടങ്ങിൽ 

ഫെഡറൽ ബാങ്ക് 

 പെരുമ്പാവൂർ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് രാജേന്ദ്ര കുമാർ എ .കെ. മുഖ്യ പ്രഭാഷണം നടത്തും.വെജിറ്റൽ ആൻഡ് ഫ്രൂട്ട്സ്  പ്രമോഷൻ കൗൺസിൽ കേരളം, ജില്ലാ മാനേജർ മഞ്ജുഷ എസ്.,സ്കൂൾ ഹെഡ് മിസ്ട്രസ് സിന്ധു ടൈറ്റസ് ,പി.ടി.എ പ്രസിഡന്റ് പ്രവീൺ കുമാർ   എന്നിവർ  ചടങ്ങിൽ പങ്കെടുക്കും.ജില്ലയിലെ തിരഞ്ഞെടുത്ത 100 വിദ്യാലയങ്ങൾക്കാണ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നത് .


September 24
12:53 2019

Write a Comment

Related News