SEED News

കാലാവസ്ഥയ്ക്ക് നീതി തേടി സീഡ് ക്ലബ്ബ് വിദ്യാർഥികൾ

പാലക്കാട്:  വിദ്യാർഥിപരിസ്ഥിതിക്കൂട്ടായ്മ നായിക ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യവുമായി മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ. ബമ്മണ്ണൂർ ജി.എച്ച്.എസ്സിലെ സീഡ് ക്ലബ്ബംഗങ്ങളാണ് പരിസ്ഥിതി, ഫോറസ്ട്രി ക്ലബ്ബംഗങ്ങളുമായി ചേർന്ന് കാലാവസ്ഥയ്ക്ക് നീതി തേടി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.പ്രത്യേക അസംബ്ലി നടത്തി ഗ്രേറ്റ ട്യുൻബെർഗിനെക്കുറിച്ചും സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സീഡ് ക്ലബ്ബംഗങ്ങളായ പി.വി. ലക്ഷ്മിയും സ്വാലിഹ നസീറും സംസാരിച്ചു.സമരത്തിന്റെ പ്രധാന്യം സമൂഹത്തിലേക്കെത്തിക്കുന്നതിനായി കുട്ടികൾ റാലി നടത്തി. ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കാൻ ആഹ്വാനം ചെയ്ത് സൈക്കിൾറാലിയും സംഘടിപ്പിച്ചു.പരുത്തിപ്പുള്ളി സെന്ററിൽ വിദ്യാർത്ഥികൾ ‘ഭൂമി ഞങ്ങൾക്കുകൂടി അവകാശപ്പെട്ടതാണ്’ എന്ന് പ്രഖ്യാപിച്ച് പരിസ്ഥിതി ഗാനാലാപനവും നടത്തി.

September 25
12:53 2019

Write a Comment

Related News