SEED News

മാതൃഭൂമി ‘സീഡ്’ പച്ചക്കറിവിത്ത് വിതരണം തുടങ്ങി


ജില്ലാതല ഉദ്ഘാടനം തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ

മാതൃഭൂമി സീഡ് പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ഡറി സ്കൂളിൽ കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ് നിർവഹിക്കുന്നു. സ്കൂളിെല സീഡ് ക്ലബ്ബിന്റെ കരനെൽ കൃഷിയാണ് പിന്നിൽ.

കോട്ടയം: കരനെല്ലുകൊണ്ട് പച്ചപ്പണിഞ്ഞ വിദ്യാലയമുറ്റത്തായിരുന്നു മാതൃഭൂമി ‘സീഡ്’ പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ഡറി സ്കൂളില് ബുധനാഴ്ച നടന്ന വിത്തുവിതരണം കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളിെല സീഡ് ക്ലബ്ബ് പ്രവർത്തകർ പച്ചക്കറിവിത്തുകൾ ഏറ്റുവാങ്ങി.
സീഡ് പ്രവർത്തകർ പരിപാലിച്ചു വരുന്ന കരനെൽപ്പാടത്തിനരികില് നടന്ന പരിപാടി എല്ലാവരുടേയും മനസ്സും നിറച്ചു. സീഡും പഴം-പച്ചക്കറി പ്രമോഷൻ കൗൺസിലും കൃഷിവകുപ്പും ചേർന്നാണ് സ്കൂളികളിലേക്ക് പച്ചക്കറി വിത്തുകൾ നൽകുന്നത്. ഫെഡറൽ ബാങ്ക് പാല റീജണൽ ഹെഡ് മാനുവൽ മാത്യു അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീനിയർ മാനേജർ-സർക്കുലേഷൻ സജി കെ. തോമസ്, വി.എഫ്.പി.സി.കെ പരിശീലന കേന്ദ്രം ജില്ലാ മാനേജർ, സ്കൂൾ പ്രിൻസിപ്പൽ അന്പിളി രാജ്, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജി. രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

September 26
12:53 2019

Write a Comment

Related News