SEED News

മാതൃഭൂമി സീഡ്' പദ്ധതിയില്‍ കോടനാട് മാര്‍ ഔഗേന്‍ ഹൈസ്‌കൂളില്‍ നടത്തിയ ജില്ലാതല പച്ചക്കറി

കോടനാട് മാര്‍ ഔഗേന്‍ സ്‌കൂളില്‍ ജില്ലാതല പച്ചക്കറിവിത്ത് വിതരണം നടത്തി
പെരുമ്പാവൂര്‍: മാതൃഭൂമി സീഡ്, കൃഷിവകുപ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. മാതൃഭൂമിയും ഫെഡറല്‍ ബാങ്കും സംയുക്തമായി നടപ്പാക്കുന്ന 'മാതൃഭൂമി സീഡ്' പദ്ധതി പ്രകാരം ജില്ലയിലെ തിരഞ്ഞെടുത്ത 100 വിദ്യാലയങ്ങള്‍ക്കാണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നത്.
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്‌കൂളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് സജി വര്‍ഗീസ് ജില്ലാതല പച്ചക്കറിവിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. 
സാമ്പത്തിക പുരോഗതി മനുഷ്യനെ കൃഷിയില്‍നിന്ന് അന്യമാക്കിയെന്നും അതാണ്, കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ വര്‍ധിക്കാനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂര്‍ ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്ബ്രാഞ്ച് ഹെഡ് എ.കെ. രാജേന്ദ്രകുമാര്‍,  റിലേഷന്‍ഷിപ്പ് മാനേജര്‍ തോമസ് ടി.ഡി., വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ ഓഫീസര്‍ മഞ്ജുഷ എസ്., മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ പി. സിന്ധു, പ്രധാനാധ്യാപിക സിന്ധു ടൈറ്റസ്, പി.ടി.എ. പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ നാടന്‍പാട്ടും ഉണ്ടായിരുന്നു.

September 27
12:53 2019

Write a Comment

Related News