reporter News

ആരും കാണുന്നില്ലേ ഇത്? എങ്ങനെ ഞങ്ങള്‍ സ്‌കൂളിലെത്തും?

ഗവ. യു.പി. സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടറായ  അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി 
അനാമിക രാജേഷ് 
എഴുതുന്നു
പിറവം: 'പിഞ്ചുകുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഞങ്ങളുടേത്. ഇതിനു മുന്നിലെ കുഴിയും വെള്ളക്കെട്ടും വല്ലാത്ത കഷ്ടപ്പാടുണ്ടാക്കുന്നതാണ്. അധികാരികളുടെ ശ്രദ്ധയില്‍ ഇതിനിയും പെട്ടിട്ടില്ല എന്നത് ദുഃഖകരമാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പേപ്പതിതിരുമറയൂര്‍ റോഡിനോട് ചേര്‍ന്നാണ് ഞങ്ങളുടെ സ്‌കൂള്‍. സ്‌കൂളിന് മുന്നിലെ റോഡില്‍ കുഴി രൂപപ്പെട്ടിട്ട് ഒരുകൊല്ലത്തിലേറെയായി. മഴ തുടങ്ങിയതുമുതല്‍ വെള്ളക്കെട്ടും. കുഴിയും വെള്ളക്കെട്ടും കടന്നുവേണം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. പ്രീെ്രെപമറി ക്ലാസുകളിലെയും എല്‍.പി. ക്ലാസുകളിലെയും കുട്ടികള്‍ വളരെ വിഷമിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. 
കഴിഞ്ഞദിവസം സ്‌കൂളിലെ ഒരു ടീച്ചറും കുട്ടിയും വെള്ളക്കെട്ടില്‍ വീണു. സ്‌കൂളിലേക്ക് വരുമ്പോള്‍ ഇതുവഴി വണ്ടികളൊന്നും വരല്ലേയെന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. 
വണ്ടി വന്നാല്‍ ഞങ്ങളുടെ വസ്ത്രങ്ങള്‍ ചെളിതെറിച്ച്്് ചീത്തയാകും. പിന്നെ, അന്ന് ക്ലാസില്‍ ഇരിക്കാന്‍ കഴിയില്ല. പൊതുമരാമത്ത്്് വകുപ്പധികൃതര്‍ പക്ഷേ, ഇതൊന്നും അറിയുന്നില്ല. അധ്യാപകരക്ഷകര്‍തൃ സമിതി ഇതിനെപ്പറ്റി പലവട്ടം പരാതിപ്പെട്ടിട്ടും ഇതാണവസ്ഥ'.

September 27
12:53 2019

Write a Comment