SEED News

പുതിയ പാഠമായി 'സീഡ് ' റിപ്പോര്‍ട്ടര്‍ ശില്പശാല

കൊച്ചി: സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ മാധ്യമ  പ്രവര്‍ത്തനത്തിന്റെ ലോകങ്ങള്‍ പരിചയപ്പെടുക എന്ന മോഹത്തിന് നിറമേകി 'മാതൃഭൂമി സീഡ്' റിപ്പോര്‍ട്ടര്‍ ശില്പശാല വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. പത്രദൃശ്യശ്രാവ്യമാധ്യമ മേഖലകളിലെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പുതിയ അവബോധം നല്‍കുന്നതായി ശില്പശാല. 
മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് ശനിയാഴ്ച കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തിയ ശില്പശാലയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 200ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പരിസ്ഥിതി, പൊതുജനാരോഗ്യം, വിനോദം തുടങ്ങി പല വിഷയങ്ങളില്‍ വാര്‍ത്തകള്‍ തയ്യാറാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായി ശില്പശാലയിലെ ക്ലാസുകള്‍. 
 ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍. ഹെഡ് രാജു ഹോര്‍മിസ് ശില്പശാല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. സീതാരാമന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. 
 ശില്പശാലയില്‍ പത്ര റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് 'മാതൃഭൂമി' സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, ഫോട്ടോ ജേണലിസത്തെക്കുറിച്ച് ചീഫ് ഫോട്ടോഗ്രാഫര്‍ ടി.കെ. പ്രദീപ്കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. 
ദൃശ്യമാധ്യമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാതൃഭൂമി ന്യൂസ് ടീമിലെ ബിനില്‍കുമാര്‍, റിബിന്‍ രാജു, 
പി.എസ്. വേണു, മനോജ് മാടശ്ശേരി, സുജോയ് എഡ്വേര്‍ഡ് എന്നിവര്‍ ക്ലാസെടുത്തു. റേഡിയോ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് ക്ലബ്ബ് 
എഫ്.എം. പ്രോഗ്രാം ഹെഡ് ജി. പ്രിയരാജ് ക്ലാസെടുത്തു. സമാപനച്ചടങ്ങില്‍ 'മാതൃഭൂമി' യൂണിറ്റ് മാനേജര്‍ പി. സിന്ധു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

September 27
12:53 2019

Write a Comment

Related News