SEED News

സീഡ് ക്ലബിന്റെ പച്ചക്കറിവിത്ത് വിതരണം ആരംഭിച്ചു

പത്തനംതിട്ട: ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന ലക്ഷ്യവുമായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി ജില്ലാതല പച്ചക്കറി വിത്ത് വിതരണം ആരംഭിച്ചു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെയും സംസ്ഥാന കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണിത്. കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം കൂട്ടാനും കാർഷിക സംസ്കാരം വളർത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്കൂളുകളും വീടുകളും പച്ചക്കറി ഉത്പാദനത്തിന് സ്വയം പര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം പുല്ലാട് ശ്രീ വിവേകാന്ദ ഹൈസ്ക്കൂളിൽ പത്തനംതിട്ട അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സിസി കുര്യൻ വിദ്യാർത്ഥികൾക്ക് വിത്ത് നൽകി നിർവ്വഹിച്ചു. തിരുവല്ല ഫെഡറൽ ബാങ്ക് റീജയണൽ ഹെഡ് - ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഫിലിപ്പ് എബ്രഹാം അധ്യക്ഷനായി. മാതൃഭൂമി കോട്ടയം യൂണിറ്റർ മാനേജർ  ടി. സുരേഷ്, വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ശ്രീല നായർ, ഹെഡ്മാസ്റ്റർ എസ്. രമേഷ്, പി.ടി.എ. പ്രസിഡന്റ് കെ.ജി. അശോകൻ, പി.ടി.എ. വൈസ് പ്രസിഡന്റ് പി.ജി. അനിൽ കുമാർ, വാർഡ് മെമ്പർ ഷിബു കുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു.   

September 27
12:53 2019

Write a Comment

Related News