SEED News

ആഗോളതാപനം: എൻ.എസ്.എസ്. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രധാനമന്ത്രിക്ക് കത്തയച്ചു

ചാത്തന്നൂർ : ആഗോളതാപനം കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സഹ്യാദ്രി സീഡ് ക്ലബ്ബ് പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ആഗോളതാപനത്തിനെതിരേ പ്ലക്കാർഡുകൾ ഉയർത്തി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽനിന്ന്‌ ആരംഭിച്ച പ്രകടനം ചാത്തന്നൂർ ടൗൺ പോസ്റ്റ്‌ ഓഫീസ് ജങ്‌ഷനിൽ എത്തി. തുടർന്ന് ആഗോളതാപനം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുകൾ പോസ്റ്റ്‌ ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ എസ്.ഇന്ദുമോഹൻ, പരിസ്ഥിതിപ്രവർത്തകൻ ജി.രാജശേഖൻ, പി.ശാന്തി, സി.ജെ.പ്രദീപ്, പോസ്റ്റ് മിസ്ട്രസ് കെ.ശ്യാമള എന്നിവർ സംസാരിച്ചു.

September 28
12:53 2019

Write a Comment