SEED News

പാങ്ങപ്പാറ ഹെൽത്ത്‌ യൂണിറ്റിൽ ലൗപ്ളാസ്റ്റിക്‌ പദ്ധതി

തിരുവനന്തപുരം: പാങ്ങപ്പാറ മെഡിക്കൽ കോളേജ്‌ ഹെൽത്ത്‌ യൂണിറ്റും കെ.പി.ഗോപിനാഥൻനായർ മെമ്മോറിയൽ പബ്ളിക്‌ സ്കൂളും സംയുക്തമായി ലൗ പ്ളാസ്റ്റിക്‌ പദ്ധതിക്ക്‌ തുടക്കമിട്ടു.

പാങ്ങപ്പാറ ഹെൽത്ത്‌ യൂണിറ്റിന്‌ കീഴിൽ വരുന്ന ഹെൽത്ത്‌ സെന്ററുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഡോ.ഷർമദ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്തു. പാങ്ങപ്പാറ ഹെൽത്ത്‌ യൂണിറ്റ്‌ എ.എം.ഒ. ഡോ.അനീഷ്‌ അധ്യക്ഷതവഹിച്ചു. സീഡ്‌ കോ-ഓർഡിനേറ്റർ ദീപാരാജേഷ്‌ സ്വാഗതം പറഞ്ഞു.

September 30
12:53 2019

Write a Comment