SEED News

അമൃതകൈരളി വിദ്യാഭവനിൽ കേരകേദാരം

നെടുമങ്ങാട്: ലോക നാളികേരദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് അമൃതകൈരളി വിദ്യാഭവനിൽ മാതൃഭൂമി സീഡ്‌ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ കേരകേദാരം-2019 എന്ന പരിപാടി നടത്തി.

കുട്ടികൾതന്നെ തയ്യാറാക്കിയ നാളികേര ഉത്പന്നങ്ങളുമായാണ് പരിപാടി നടത്തിയത്.

കേരവൃക്ഷത്തൈ നട്ട് മാതൃഭൂമി സീഡ്‌ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘എന്റെ തെങ്ങ്’ പദ്ധതിക്കു തുടക്കംകുറിക്കുകയും ചെയ്തു.

ഓലകൊണ്ടുള്ള വിവിധ കളിപ്പാട്ടങ്ങൾ, ചിരട്ടയിലും ചകിരിയിലും നിർമിച്ച കരകൗശലവസ്തുക്കൾ, സ്വാദിഷ്ടമായ വിഭവങ്ങൾ, പരമ്പരാഗതമായ കലാരൂപങ്ങൾ, ശാസ്ത്രപരീക്ഷണങ്ങൾ തുടങ്ങിയവകൊണ്ട് സമൃദ്ധമായിരുന്നു പ്രദർശനം. അസിസ്റ്റന്റ് കൃഷി ഡയറക്ടർ ആന്റണി റോസ് ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ മാനേജർ ജി.എസ്.സജികുമാർ, സീനിയർ പ്രിൻസിപ്പൽ ലേഖ എസ്., പ്രിൻസിപ്പൽ സിന്ധു എസ്., പ്രൈമറി ഹെഡ്മിസ്ട്രസ് സബിതാ നായർ, പി.ടി.എ. പ്രസിഡന്റ് മനേഷ് തുടങ്ങിയവർ സംസാരിച്ചു.


September 30
12:53 2019

Write a Comment

Related News