SEED News

നാട്ടുപൂക്കളുടെ പ്രദർശനമൊരുക്കി അരുവിക്കരഗവ. എൽ.പി.സ്കൂളിൽ ഓണാഘോഷം

അരുവിക്കര: നൂറോളം നാട്ടുപൂക്കളുടെ പ്രദർശനമൊരുക്കി വ്യത്യസ്തമായ ഓണാഘോഷ പരിപാടികൾ അരുവിക്കര ഗവ. എൽ.പി.സ്കൂളിൽ സംഘടിപ്പിച്ചു. തുമ്പയും, തുളസിയും, മുക്കുറ്റിയും, നന്ത്യാർവട്ടവും, കാക്കപ്പൂവും, കലംപൊട്ടിയും, പൂച്ചവാലും, തൊട്ടാവാടിയും ഒക്കെയായി നൂറോളം നാട്ടുപൂക്കൾ വട്ടയിലയിൽ ഭംഗിയായി ക്രമീകരിച്ചാണ് സ്കൂളിൽ ഓണാഘോഷത്തിനോടനുബന്ധിച്ച് പ്രദർശനം ഒരുക്കിയത്.

നൂറുകണക്കിന് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പ്രദർശനം നവ്യാനുഭവമായി. പല പൂക്കളും തങ്ങൾ ആദ്യമായിട്ടാണ് കാണുന്നതെന്ന് കുട്ടികൾ പറഞ്ഞു. കൗതുകത്തോടെ ഇവർ പൂക്കളെടുത്ത് പരിശോധിക്കുകയും അതിന്റെ ഭംഗി ആസ്വദിക്കുകയും ചെയ്തു.

നഷ്ടപ്പെട്ടുപോയ നമ്മുടെ നാട്ടുനന്മകൾ കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബാണ് നാട്ടുപൂക്കളുടെ പ്രദർശനമൊരുക്കിയത്. പ്രഥമാധ്യാപിക അച്ചാമ്മ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടുപൂക്കളുപയോഗിച്ച് വലിയ അത്തപ്പൂക്കളവും സ്കൂളിൽ ഒരുക്കി.

September 30
12:53 2019

Write a Comment

Related News