SEED News

മാലിന്യം നീക്കംചെയ്യണം; മാതൃഭൂമി സീഡ് അംഗങ്ങൾ നിവേദനം നൽകി

പള്ളിപ്പുറം: ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള മാലിന്യം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗലപുരം പോലീസ് സബ്ബ് ഇൻസ്‌പെക്ടറിനും അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരിക്കും പള്ളിപ്പുറം മോഡൽ പബ്ലിക് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ നിവേദനം നൽകി.

സ്‌കൂൾ പ്രിൻസിപ്പൽ ഡെൽസി ജോസഫിന്റെയും കുറക്കോട് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെയും പി.ടി.എ. ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്ന യോഗ തീരുമാനപ്രകാരമാണ് നിവേദനം നൽകിയത്. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർമാരായ സനൽ, സിലിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.

September 30
12:53 2019

Write a Comment

Related News