SEED News

തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഓസോൺദിനം ആചരിച്ചു

തിരുവനന്തപുരം: ഓസോൺ ദിനത്തോടനുബന്ധിച്ച്‌ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ ഓസോൺ പാർലമെന്റോടുകൂടി അവസാനിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്‌ കഴക്കൂട്ടം മേഖലാ പ്രസിഡന്റ്‌ ഹരിഹരൻ കുട്ടികളുമായി സംവദിച്ചു.

ഓസോൺദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകളുടെ പ്രദർശനം, ഓസോൺദിന സന്ദേശക്കുറിപ്പ്‌ തയ്യാറാക്കൽ, സംവാദം എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്‌മിസ്‌ട്രസ്‌ റസിയാബീവി, പി.ടി.എ. പ്രസിഡന്റ്‌ ജി. സജയകുമാർ, സ്റ്റാഫ്‌ സെക്രട്ടറി ഡോ. ദിവ്യ, സന്തോഷ്‌ തോന്നയ്ക്കൽ, അധ്യാപകരായ നസീറ, സജീന, സതീശൻ നായർ, ഷാജി എന്നിവർ സംസാരിച്ചു. സ്കൂൾ സീഡ്‌ കോ-ഓർഡിനേറ്റർ രേഖ പി.ജി. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.



September 30
12:53 2019

Write a Comment

Related News