reporter News

*പുതുമോടിതേടി പറക്കാട്ടിക്കുളം*


ആളൂർ ആർ.എം.എച്ച്.എസ്. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കാനായി രൂപീകരിച്ച 'ഗ്രീൻ ആളൂർ പ്രൊജക്ട് ' പ്രവർത്തനത്തിനിടയിലാണ് പറമ്പിറോഡ് - താഴേക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പറക്കാട്ടിക്കുളം സീഡ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്. പായലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഈ കുളത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പ്രൊജക്ട് അവതരണ വേളയിൽ ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾത്തന്നെ പഞ്ചായത്ത് അധികൃതർ ക്രിയാത്മകമായി പ്രതികരിക്കുകയുണ്ടായി. ആളൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലെ ശുദ്ധജല സ്രോതസ്സായ പറക്കാട്ടിക്കുളത്തിന്റെ സംരക്ഷണത്തിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ആളൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്.

ചാലക്കുടി പുഴയിലെ ജലം പ്രയോജനപ്പെടുത്തുന്ന ജലസേചനക്കനാലുകളുടെ വലിയ ജാലിക തന്നെ ഈ ഗ്രാമത്തിലുണ്ട്. അതിനാലാണ് ജലക്ഷാമം ഒരു പരിധി വരെ ഇവിടെ രൂക്ഷമായി ബാധിക്കാതിരിക്കുന്നത്.
എന്നാൽ ഈ കഴിഞ്ഞ വേനലിൽ പെരിങ്ങൽകുത്ത് ഡാം അറ്റകുറ്റപണികൾക്കായി ഒരു മാസം അടച്ചിട്ടപ്പോൾ ഈ പ്രദേശത്ത് അനുഭവപ്പെട്ട ജല ദൗർലഭ്യം ഭാവിയിലേക്കൊരു ചൂണ്ടു പലകയാണ്.
അതിനാൽ ശരിയായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ നാടിന്റെ ജലസ്രോതസ്സുകളെ സംരക്ഷിക്കുകയും കിണറുകൾ റീച്ചാർജിങിന് വിധേയമാക്കുകയും ചെയ്താൽ മാത്രമേ ജലക്ഷാമത്തിന് പരിഹാരമുണ്ടാവുകയുള്ളൂ. ശുദ്ധജല സ്രോതസ്സുകളായ കുളങ്ങളും മറ്റു ജലസ്രോതസ്സുകളും നവീകരിക്കുകയും  മലിനീകരണം തടയുകയും വേണം.
എന്ന്
സന എം. ഷാജി
സീഡ് റിപ്പോർട്ടർ
ആർ.എം .എച്ച് . എസ്  ആളൂർ

October 01
12:53 2019

Write a Comment