reporter News

ഇനിയും വേണോ...മരങ്ങളിൽ ആണിയടിച്ച് ബോർഡ് തൂക്കി പരസ്യം

42 മരങ്ങളിൽ ആണിയടച്ച് തൂക്കിയിരിക്കുന്നത് 56 ബോർഡുകൾ

ഫോട്ടോ : ചെമ്മണ്ണാർ നെടുങ്കണ്ടം റൂട്ടിൽ വഴിയോരങ്ങളിലെ മരങ്ങളിൽ ആണിയടിച്ച് പരസ്യബോർഡുകൾ സ്ഥാപിച്ച നിലയിൽ
ചെമ്മണ്ണാർ: മരങ്ങളിൽ ആണിയടിച്ച് പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവ് കാറ്റിൽ പറത്തി സ്വകാര്യ കമ്പനികൾ. ചെമ്മണ്ണാർ മുതൽ നെടുങ്കണ്ടം വരെയുള്ള 22 കിലോമീറ്ററിനുള്ളിൽ 42 മരങ്ങളിൽ ആണിയടിച്ച് തൂക്കിയിരിക്കുന്നത് 56 പ്ലാസ്റ്റിക് പരസ്യബോർഡുകൾ.
റോഡിന്റെ ഇരുവശത്തുമുള്ള എലത്തോട്ടങ്ങളിലെ വൻ മരങ്ങളിലാണ് വളങ്ങളുടെയും, കീടനാശിനികളുടെയും പരസ്യ ബോർഡുകൾ മരങ്ങളിൽ ആണിയടിച്ച് തറച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ മരങ്ങളിൽ ആണിയടിച്ച് ബോർഡുകൾ സ്ഥാപിക്കുന്നത് നടയണമെന്നാവശ്യപ്പെട്ട് ചെമ്മണ്ണാർ സെന്റ്.സേവ്യേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലാബ് ഉടുമ്പൻചോല പഞ്ചായത്തിന് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. ഇക്കാരണത്താൽ തന്നെ ഒരു വർഷത്തിനുള്ളിൽ ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു.
ഭൂമിക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച പരസ്യബോർഡുകൾ ഭൂമിയുടെ ശ്വാസകോശങ്ങളായ മരത്തിൽ ആണി അടിച്ച് സ്ഥാപിക്കുന്നത് തടയപ്പെടേണ്ടതാണ്. ഇങ്ങനെ പരിസ്ഥിതിയെ പലവിധത്തിൽ നശിപ്പിക്കുന്ന ബോർഡുകൾ എടുത്തു മാറ്റുവാനും, അവ സ്ഥാപിച്ചവർക്കെതിരെ കർശന നടപടി എടുക്കുവാനും പഞ്ചായത്ത് അധികാരികൾ തയാറാണം.

ഫോട്ടോ : ചെമ്മണ്ണാർ നെടുങ്കണ്ടം റൂട്ടിൽ വഴിയോരങ്ങളിലെ മരങ്ങളിൽ ആണിയടിച്ച് പരസ്യബോർഡുകൾ സ്ഥാപിച്ച നിലയിൽ

സീഡ് റിപ്പോർട്ടർ - അരുൺ ദേവസ്യ (+2 ഹോംസയൻസ്, സെന്റ്.സേവ്യേഴ്‌സ് എച്ച്.എസ്.എസ്. ചെമ്മണ്ണാർ)

October 03
12:53 2019

Write a Comment