SEED News

വിദയാലയത്തിൽ ചേന വിളയിച്ചു സീഡ് ക്ലബ്ബ്

കാളിയാർ :വിദ്യാലയ മുറ്റത്തെ അടുക്കള തോട്ടത്തിൽ ചേന വിളയിച്ചു കാളിയാർ സെന്റ്റ് മേരീസ് എൽ.പി.സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ .120 കിലോ ചേനയാണ് വിദ്യാലയത്തിന്റ അടുക്കള തോട്ടത്തിൽ വിളഞ്ഞത്. സ്കൂളിന്റ പിറകുവശത്തെ  രണ്ടു സെന്ററ്‌ വസ്തുവിൽ പി.ടി.എ ക്കാരുടെയും അദ്ധ്യാപകരുടെയും  സഹായത്തോടെയാണ് കൃഷി ചെയ്തതു .ഡിസംബർ മാസത്തിൽ തുടങ്ങിയ കൃഷിക്ക് ജൈവവളമായ ചാണകവും ബയോ ഗ്യാസിൽ നിന്നുള്ള സ്ലറിയും മാത്രമാണ്  ഉപയോഗിച്ചത്. മികച്ച വിളവെടുപ്പിന് തുടർന്ന് ഇതേ സ്ഥലത്തു വീണ്ടും കൃഷി തുടങ്ങുമെന്ന്  പ്രഥമ അദ്ധ്യാപിക ഷിബിമോൾ ജോസഫ് പറഞ്ഞു.വിളവെടുപ്പ്  സീഡ് കോ -ഓഡിനേറ്റർ മാരായ ജെസ്റ്റി കെ ആന്റണി,അനുമോൾ മാത്യു എന്നിവർ നേതൃത്വം നൽകി.

 ഫോട്ടോ :വിളവെടുത്ത ചേനയുമായി സെന്റ് മേരീസ് എൽ പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും 

October 08
12:53 2019

Write a Comment

Related News