SEED News

ഗാന്ധിജയന്തി ദിനാഘോഷം

വെമ്പായം: കന്യാകുളങ്ങര ഗവ.ഗേൾസ്‌ എച്ച്‌.എസ്‌.എസിൽ സീഡ്‌, ഗാന്ധിദർശൻ ക്ളബ്ബുകളുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം ബി.കെ.സെൻ ഉദ്‌ഘാടനം ചെയ്തു. ഗാന്ധിജിയുടെ 150-ാം ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച്‌ ചടങ്ങിൽ 150 ദീപം തെളിച്ചു. പോസ്റ്റർ പ്രദർശനം, പ്രഭാഷണം, കവിതാലാപനം, ക്വിസ്‌ എന്നിവ സംഘടിപ്പിച്ച്‌ മത്സരവിജയികൾക്ക്‌ സമ്മാനവും വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ എ.നൗഷാദ്‌, പ്രിൻസിപ്പൽ എം.വഹീദ, ഹെഡ്‌മിസ്‌ട്രസ്‌ എൻ.ആർ.പ്രീത, പി.ടി.എ.അംഗങ്ങൾ, എസ്‌.പി.സി., ജെ.ആർ.സി., ക്ളബ്‌ കൺവീനർമാർ, അധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

October 08
12:53 2019

Write a Comment

Related News