SEED News

വൈദ്യുതോപഭോഗം കുറയ്ക്കാൻ പ്രേരണയുമായി സീഡ് ക്ലബ്ബ്

പാലക്കാട്: വീടുകളിലെ വൈദ്യുതോപഭോഗം കുറയ്ക്കാൻ പ്രോത്സാഹനവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ശബരി വി.എൽ.എൻ.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകരാണ് വിദ്യാർഥികളുടെ വീടുകളിലെ വൈദ്യുതോപയോഗം കുറയ്ക്കുന്നതിനായി പ്രത്യേകപദ്ധതി നടപ്പിലാക്കുന്നത്. സീഡ് ക്ലബ്ബിന്റെ ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി.

കുട്ടികളോട് വൈദ്യുതി ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ നിർദേശം നൽകുകയും മാസം തോറും കുട്ടികളിൽനിന്ന്‌ ബിൽ ശേഖരിച്ച് വൈദ്യുതോപയോഗത്തിന്റെ നിരക്ക് വിലയിരുത്തുകയും ചെയ്യുന്നതാണ് പദ്ധതി. വൈദ്യുതോപയോഗം കുറയ്ക്കുന്നവർക്ക് പ്രോത്സാഹനസമ്മാനവും നൽകുന്നുണ്ട്.

ഊർജസംരക്ഷണക്ലാസിന് പ്രധാനാധ്യാപിക വി.ആർ. ഇന്ദിര നേതൃത്വം നൽകി.

അധ്യാപകരായ പി.സി. ഷർമ്മിള, പി. കമല, പി. ശ്രീനാഥ്, എം. അതുൽ, പി. ദിവ്യ, എം.പി.ടി.എ. പ്രസിഡന്റ് സജിത, പി.ടി.എ. അംഗം ഗീത തുടങ്ങിയവർ സംസാരിച്ചു.

October 09
12:53 2019

Write a Comment

Related News