SEED News

രുചിയുത്സവം നടത്തി

പാലക്കാട്: ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭാരതമാതാ സ്കൂളിലെ സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ രുചിയുത്സവം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഫാദർ പോൾ തെക്കിനിയത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ വാഴ വിഭവങ്ങളായ പഴപ്രഥമൻ, വാഴപ്പിണ്ടി തോരൻ, ഉന്നക്കായ, പഴം കുറുക്ക്, കായ വറുത്തത്, മാണിതോരൻ, ഇലയട, പഴംപൊരി തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.

വിദ്യാർഥികൾക്കായി പഴം-പച്ചക്കറി കാർവിങ് മത്സരം നടത്തി. അഡ്മിനിസ്ട്രേറ്റർ ഫാ. അനിൽ തലക്കോട്ടൂർ, സീഡ് ക്ലബ്ബംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

October 18
12:53 2019

Write a Comment

Related News