SEED News

സേ നോ ടു പ്ലാസ്റ്റിക് ബോട്ടിൽ’സുമായി ഭവൻസ് സ്കൂൾ

കോഴിക്കോട്: ഭാരതീയ വിദ്യാഭവൻ സ്കൂൾ പെരുന്തിരുത്തി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്ത കാമ്പസിന്റെ ഭാഗമായി ‘സേ നോ ടു പ്ലാസ്റ്റിക് ബോട്ടിൽ’ പരിപാടി നടത്തി.കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ.കെ.ബി. നായർ അധ്യക്ഷനായി.പ്രധാനാധ്യാപിക ശ്രീജ ഉണ്ണിക്കൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് കെ.കെ. മനോജ്, സീഡ് കോ-ഓർഡിനേറ്റർ രജീഷ്, സ്കൂൾ ലീഡർ സോനാ ലുലു എന്നിവർ സംസാരിച്ചു. സ്കൂളിലെ വിദ്യാർഥികൾ പ്ലാസ്റ്റിക് ബോട്ടിലിനു പകരം സ്റ്റീൽ ബോട്ടിൽ ആയിരിക്കും ഉപയോഗിക്കുക.

October 19
12:53 2019

Write a Comment

Related News