SEED News

ജൈവവളം നിർമാണ പരിശീലനം നൽകി

മാവൂർ: പൈപ്പുലൈൻ സെയ്‌ൻറ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാച്വറൽ ക്ലബ്ബിന്റെ കീഴിൽ വിദ്യാർഥികൾക്ക് ജൈവവളം നിർമാണപരിശീലനം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന്‌ 50-ഓളം കുട്ടികൾ പങ്കെടുത്തു. സ്കൂളിൽ കുട്ടികൾ നാച്വറൽ ക്ലബ്ബിന്റെ കീഴിൽ കരനെല്ല്, പച്ചക്കറിത്തോട്ടം, മുന്തിരിത്തോട്ടം, ഫ്രൂട്സ് ഗാർഡൻ, പൂന്തോട്ടം തുടങ്ങി വിവിധങ്ങളായ പദ്ധതികൾ നടത്തിവരുന്നുണ്ട്.അധ്യാപകർ നാച്വറൽ ക്ലബ്ബിന്റെ കീഴിൽ ഒരേസമയം പഠനത്തോടൊപ്പം വിവിധങ്ങളായ മേഖലകളിൽ പരിശീലനം നൽകി വരുന്നുണ്ട്.

October 21
12:53 2019

Write a Comment

Related News