SEED News

പച്ചക്കറി വികസന പദ്ധതിയുമായി ഹോളി ട്രിനിറ്റി സ്കൂൾ സീഡ്‌ ക്ളബ്ബ്‌

ശ്രീകാര്യം: ഹോളി ട്രിനിറ്റി സ്കൂളിൽ സീഡ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി ഉള്ളൂർ കൃഷി ഭവനുമായി സഹകരിച്ച്‌ ഒരേക്കർ സ്ഥലത്ത്‌ പച്ചക്കറി കൃഷി ചെയ്യുന്നു. പച്ചക്കറികളോടൊപ്പം കരനെൽക്കൃഷിക്കും തുടക്കമായി.

സീഡ്‌ ക്ളബ്ബിലെ 50 കുട്ടികളുടെ വീടുകളിലും ജൈവപച്ചക്കറി ത്തോട്ടമൊരുക്കും. ഉള്ളൂർ കൃഷിഭവനിലെ കൃഷി ഓഫീസർ എസ്‌.ജെ.സഞ്ജീവ്‌ വിത്തിട്ട്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചു.

അക്കാദമിക്‌ ഡയറക്ടർ ചിത്രലേഖ, പള്ളിപ്പുറം ജയകുമാർ, പ്രിൻസിപ്പൽ റൂബി മത്തായി, അഡ്‌മിനിസ്‌ട്രേറ്റർ ഗീവർഗീസ്‌ കണിയന്ത, അധ്യാപകരായ രമ്യ, ദീപ, സീഡ്‌ റിപ്പോർട്ടർമാരായ അഭിലാഷ്‌, അഭിഷേക്‌, കൃഷി അസിസ്റ്റന്റ്‌ എം.എസ്‌. ശരത്‌ എന്നിവരും പങ്കെടുത്തു.

October 26
12:53 2019

Write a Comment

Related News