SEED News

ആരോഗ്യത്തിന് വാട്ടർ ബെൽ പദ്ധതി’ ആരംഭിച്ചു

കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് ജോസഫ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യത്തിന് വാട്ടർ ബെൽ പദ്ധതി ആരംഭിച്ചു. കുട്ടികളെ വെള്ളം കുടിപ്പിക്കാൻ പ്രത്യേക വാട്ടർ ബെൽ വേണമെന്ന ഐക്യരാഷ്ട്ര സഭയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശരീരത്തിൽ ജലാംശത്തിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗങ്ങളെ തടയുക, കുട്ടികളുടെ ആരോഗ്യവും ഉന്മേഷവും ഉറപ്പ് വരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ് പ്രിൻസിപ്പൽ കെ. ജസിത ഉദ്ഘാടനംചെയ്തു. ഫാ. റെജി കോലാനിക്കൽ അധ്യക്ഷനായി. സീഡ്‌ അംഗങ്ങളായ യദുകൃഷ്ണ, ആൽവി സാജി, അനന്തു എം.എം., തെസ്‌ലിൻ പോൾ എന്നിവർ സംസാരിച്ചു

October 27
12:53 2019

Write a Comment

Related News