SEED News

കാർഷിക വിളകളുടെയും നാടൻ വിഭവങ്ങളുടെയും പ്രദർശനം നടത്തി

നെടുങ്കണ്ടം: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് കമ്പംമെട്ട് മഡോണ എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക വിളകളുടെയും വ്യത്യസ്തങ്ങളായ നാടൻ ഭക്ഷണ വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു.  
വളർന്നു വരുന്ന തലമുറക്ക് അപരിചിതമായിരുന്ന നാടൻ ഭക്ഷണ വിഭവങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി കരുണാപുരം പഞ്ചായത്ത് പ്രസിഡൻറ് ടോമി പ്ലാവ്വെച്ചതിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് റോബിൻ നെല്ലിയാനി അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയ മരിയ, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജീന തെരേസ, സിസ്റ്റർ ലിസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.  പരിപാടിയുടെ ഭാഗമായി കമ്പംമെട്ട് കെ.ജി.എം. ആശുപത്രിയിലെ ഡോക്ടർ സിസ്റ്റർ ബെന്നോ മേരി ബോധവത്കരണ ക്ലാസ് എടുത്തു. കുട്ടികൾ വീട്ടിലെ അടുക്കളത്തോട്ടത്തിൽ വിളയിച്ച ചേന, കാച്ചിൽ, കപ്പ, കുമ്പളങ്ങ, കാബേജ്, പാവയ്ക്ക, തക്കാളി, തുടങ്ങിയ മുപ്പതോളം കാർഷിക വിളകളും കൊഴുക്കട്ട, ഇലയട, പുട്ട്, അരിപ്പത്തിരി തുടങ്ങിയ ഇരുപതോളം നാടാൻ വിഭവങ്ങളുമാണ് പ്രദർശനത്തിന് ഒരുക്കിയിരുന്നത്.    


 ഫോട്ടോ: കമ്പംമെട്ട് മഡോണ എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന കാർഷിക വിളകളുടെയും നാടൻ ഭക്ഷണ വിഭവങ്ങളുടെയും പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവെച്ചതിൽ ഉദ്ഘാടനം ചെയ്യുന്നു    

October 28
12:53 2019

Write a Comment

Related News