SEED News

സ്‌മാർട്ട് എനർജി ലീഡർമാരുടെ ശില്പശാല നടത്തി

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഓരോ ക്ലാസിലും സ്മാർട്ട് എനർജി ലീഡർമാർ സജ്ജരായി.

മുഴുവൻ ക്ലാസ്മുറികളും സ്മാർട്ട് ക്ലാസ്റൂമുകൾ ആയിമാറിയ സ്കൂളിൽ ഉപയോഗം കഴിഞ്ഞ ഉടനെ വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക, ഭക്ഷണം, വെള്ളം തുടങ്ങിയവ പാഴാക്കാതിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക ലീഡർമാരുടെ ചുമതലയാണ്.

ഈ പ്രവർത്തനങ്ങൾക്ക് ഇവരെ സജ്ജമാക്കാൻ ഊർജസംരക്ഷണ ശിപ്പശാല നടത്തി. കെ.എസ്.ഇ.ബി. അസിസ്റ്റൻറ്്‌ എൻജിനിയർ കെ. അജേഷ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, പി.ടി.എ. പ്രസിഡന്റ് എഫ്.എം. മുനീർ, പി. ഹരിദാസ്, മുഹമ്മദ് അൽത്താഫ്, ടി.വി. രാജഗോപാൽ, എൻ.കെ. ഖദീജ എന്നിവർ സംസാരിച്ചു.

October 29
12:53 2019

Write a Comment

Related News