reporter News

വെള്ളക്കെട്ടിലായി സ്‌കൂളും പരിസരവും

തലവടി: ശതാബ്ദി നിറവിൽ നിൽക്കുന്ന തലവടി ടി.എം.ടി. ഹൈസ്‌കൂളും പരിസരവും വെള്ളക്കെട്ടിൽ. മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂൾ ജലനിരപ്പിനും താഴ്ന്നാണ് നിൽക്കുന്നത്. വിദ്യാർഥികൾ നട്ട 50 ഏത്തവാഴകളാണ് കാലവർഷക്കെടുതിയിൽ  നശിച്ചത്. വെള്ളപ്പൊക്കത്തിൽ സ്‌കൂളിലെ ഔഷധ തോട്ടവും ഒലിച്ചു പോയി. വെള്ളക്കെട്ടിന് പുറമേ ചെളി നിറഞ്ഞതോടെ സ്‌കൂളിലേക്കുള്ള കാൽനടയാത്ര പോലും ദുസ്സഹമാണ്. പുൽക്കാടുകൾ വളർന്ന് നിൽക്കുന്ന പരിസരത്ത് ഇഴജന്തുകളുടെയും ശല്യമുണ്ട്.  ഉച്ചഭക്ഷണത്തിനായി സ്‌കൂൾ വളപ്പിൽ കൃഷി ചെയ്തിരുന്ന പച്ചക്കറിയാണ് ഉപയോഗിച്ചിരുന്നത്. നിലവിൽ ഒരുതൈ പോലും വച്ചുപിടിപ്പിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളക്കെട്ട് ഒഴിവാക്കാനായി സ്‌കൂൾ പരിസരം മണ്ണിട്ട് ഉയർത്തി കൃഷിയോഗ്യമാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

November 09
12:53 2019

Write a Comment