reporter News

ചെളിക്കുളമായി മാറിയ ചെല്ലാനം ഹാർബർ റോഡ്

ചെല്ലാനം: ചെല്ലാനം ഫിഷിങ്‌ ഹാർബറിലേക്കുള്ള റോഡ് കുണ്ടും കുളവുമായി മാറിയിട്ട് കാലമേറെയായി. അരക്കിലോമീറ്റർ മാത്രം ദൂരമുള്ള റോഡാണിത്. നൂറുകണക്കിനാളുകളാണ് ദിവസവും ഈ വഴി സഞ്ചരിക്കുന്നത്. ഹാർബറിലേക്ക് മത്സ്യം കയറ്റാൻ എത്തുന്ന ചെറുതും വലുതുമായ വാഹനങ്ങൾക്ക് കടന്നുപോകാനാകുന്നില്ല. ചെറുകിട കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ, സ്കൂൾ വിദ്യാർഥികൾ തുടങ്ങി എല്ലാവരും ആശ്രയിക്കുന്ന റോഡാണിത്. കാൽനടയാത്രപോലും അസാധ്യമാകുകയാണിവിടെ. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും കാര്യം നടക്കുന്നില്ല.

ചെളിക്കുളമായി മാറിയ ഈ റോഡിൽ തത്‌കാലത്തേക്കായി കല്ലുകൾ പാകിയിട്ടുണ്ടെങ്കിലും റോഡ് ടാർ ചെയ്യാത്തതിനാൽ വണ്ടിയുടെ ടയർ ഉൾപ്പെടെ കീറിപ്പോകുന്ന സ്ഥിതിയാണ്. ഈ പ്രദേശത്തുള്ള കുട്ടികൾ ചെളിവെള്ളം നീന്തിക്കടന്നാണ് സ്കൂളിൽ പോകുന്നത്. മാറിവരുന്ന സർക്കാരുകൾ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടും ഈ റോഡ് നന്നാക്കാൻ നടപടിയുണ്ടാകുന്നില്ല.

സീ ഷെൽ,ജയേഷ് 
ജി.എഛ്.എസ്.എസ്.പുത്തൻതോട് 

November 09
12:53 2019

Write a Comment