reporter News

വന്യ മൃഗങ്ങളുടെ ആക്രമണത്തെ ഭയന്നു മലയാറ്റൂർ-നീലീശ്വരം നിവാസികൾ


ഇല്ലിത്തോട്: മലയാറ്റൂർ-നീലീശ്വരം ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലെ ഒന്നാം ബ്ലോക്ക് പ്രദേശത്തെ നിവാസികൾ ഭീതിയിലാണ്. വനത്തിൽനിന്ന് ആന, പന്നി, ചെന്നായ എന്നിവ ഇറങ്ങി കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായതാണ് കാരണം.

ഇല്ലിത്തോട് ഗവ. യു.പി. സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർഥിയായ മുഹമ്മദ് അദ്നാന്റെ വീടിനോട് ചേർന്ന് കൃഷിചെയ്തിരുന്ന മൂവായിരം വാഴകളും ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയിൽ ലഭിച്ച വിത്തുകൾ നട്ടതും കാട്ടാനയുടെ ആക്രമണത്തിൽ നശിച്ചുപോയി.

സംരക്ഷണവേലി നിർമിച്ച് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിലാണ് പ്രദേശവാസികൾ. മേലധികാരികൾ ആവശ്യമായ നടപടികൾ കൈകൊണ്ടില്ലെങ്കിൽ തങ്ങളുടെ കൃഷിയും ജീവിതമാർഗവും ഇല്ലാതാകുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു.

അൻഷിൻ ഇ. ബൈജു (സീഡ് റിപ്പോർട്ടർ ജി.യു.പി.എസ്, ഇല്ലിത്തോട്‌)

November 09
12:53 2019

Write a Comment