SEED News

ക്ലീൻ കേരളം പദ്ധതിയുമായി കോതപുരം ശ്രീനാരായണ സെൻട്രൽ സ്കൂൾ


കോതപുരം: കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സ് കേരളയുടെ ആഭിമുഖ്യത്തിൽ നവംബര് ഒന്നിന് സ്പീക്കർ ശ്രീ പി രാമകൃഷ്ണൻ ക്ലീൻ കേരളം പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വടക്കുമുതൽ തെക്കുവരെയുള്ള 1000 കിലോമീറ്റര് ശുചിയാക്കുമെന്നുള്ളതാണ് ഇതിന്റെ ലക്‌ഷ്യം. ഇതിന്റെ ഭാഗമായി മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ കോതപുരം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ കുട്ടികൾ മൺട്രോത്തുരുത് റെയിൽവേ സ്റ്റേഷനും പരിസരവും ശുചിയാക്കി.  സ്കൂൾ മാനേജർ ജെ പ്രസാദ്, പ്രിൻസിപ്പൽ ശ്രീമതി. അനിത എസ്, ശ്രീമതി മനുജാ. എസ്, ശ്രീ അഖിൽ ബി തുടങ്ങിയവർ നേതൃത്വം നൽകി 

November 09
12:53 2019

Write a Comment

Related News