reporter News

‘ദയവായി ശ്രദ്ധിക്കുക. ഇത് മാലിന്യനിക്ഷേപകേന്ദ്രമല്ല

കാക്കനാട്: ‘ദയവായി ശ്രദ്ധിക്കുക. ഇത് മാലിന്യനിക്ഷേപകേന്ദ്രമല്ല’ - വെണ്ണല-പാലച്ചുവട് റോഡരികിൽ ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കേണ്ടി വരുമോ? ഓരോ രാത്രി കഴിയുമ്പോഴേക്കും ഈ ഭാഗത്ത് മാലിന്യം കുമിയുകയാണ്‌.

ഗതാഗതക്കുരുക്കില്ലാതെ വെണ്ണലയിൽ നിന്ന് പാലച്ചുവട് വഴി വ്യവസായ മേഖലയിലേക്കും തൃപ്പൂണിത്തുറയ്ക്കും കാക്കനാടേക്കും പോകാനുള്ള റോഡിന്റെ അരികിലാണ് മാലിന്യക്കൂമ്പാരം. ഈ ഭാഗത്ത് സ്‌കൂൾ ബസ് എത്തുമ്പോൾ മൂക്കു പൊത്തിയല്ലാത പോകാൻ പറ്റില്ല.

കൂടുകളിൽ കെട്ടിയാണ് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത്. ഇതുവഴിയുള്ള റോഡും ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഞങ്ങളുടെ സ്‌കൂൾ ബസ് ഉൾപ്പെടെയുള്ള ഒരുപാട് വാഹനങ്ങൾ ഇതുവഴി വളരെ ബുദ്ധിമുട്ടിയാണ് പോകുന്നത്. ഈ റോഡിലൂടെ യാത്ര ചെയ്ത് വരുന്ന യാത്രക്കാരെ നാട്ടിലെ ചേട്ടൻമാർ ചേർന്ന് കഴിഞ്ഞ ആഴ്ച സ്വീകരിക്കുകയും ചെയ്തിരുന്നു.

അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ ഒരു പ്രതിഷേധ സമരം നടത്തിയത്. എന്നിട്ടും റോഡ് നന്നാക്കാൻ വൈകുകയാണ്‌.

ലക്ഷ്മി എസ്. നായർ,

സീഡ് റിപ്പോർട്ടർ 

ഏഴാം ക്ലാസ് വിദ്യാർഥിനി നവ നിർമാൺ സ്‌കൂൾ വാഴക്കാല

November 11
12:53 2019

Write a Comment