reporter News

എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ മാങ്ങിടപ്പിള്ളി-കാരിത്തടം റോഡിൽ കാൽനടയാത്ര ദുസ്സഹമായി.

കളമ്പൂർ-തിരുമറയൂർ റോഡിനെയും തൊട്ടൂർ- തിരുമറയൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രാമീണ പാതയാണിത്. ടാർ ചെയ്തിട്ട് ഏറെക്കാലമായി.
തിരുമറയൂർ, മാങ്ങിടപ്പിള്ളി ഭാഗങ്ങളിൽ നിന്നും വെളിയനാട് ഭാഗങ്ങളിലേക്ക് എത്താനുള്ള എളുപ്പ വഴിയാണിത്.
വെളിയനാട് സെയ്ന്റ് പോൾസ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് റിപ്പോർട്ടർ എക്സ്. ടോമി ഇക്കാര്യം സ്‌കൂൾ അസംബ്ലിയിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് പ്രശ്‌നം ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തിരുമറയൂർ, മാങ്ങിടപ്പിള്ളി ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ സ്‌കൂളിലേക്ക് നടന്നുവരുന്നത് ഇതുവഴിയാണ്. ടാർ തകർന്ന് ഉരുളൻ കല്ലുകൾ നിരന്നുകിടക്കുന്ന റോഡിന്റെ അവസ്ഥ വളരെ മോശമാണ്. റോഡിലെ കുഴികൾ വളരെ ആഴത്തിലുള്ളതായതിനാൽ കാർ തുടങ്ങിയ ചെറുവാഹനങ്ങൾ ഇതുവഴി കൊണ്ടുപോകാനാവില്ല. കാറിന്റെ അടി ഭാഗം ഇടിക്കുമെന്നതിനാൽ സ്ഥലവാസികൾക്ക് കാർ ഇറക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് സീഡ് റിപ്പോർട്ടർ തന്റെ റിപ്പോർട്ടിൽ പറയുന്നു.



സീഡ് റിപ്പോർട്ടർ എക്സ ടോമി 
 സെൻറ് പോൾസ് ഹൈ സ്കൂൾ,വെളിയനാട് 

November 14
12:53 2019

Write a Comment