SEED News

രുചിയേറും വിഭവങ്ങളുമായി സീഡ് ഭക്ഷ്യമേള

തിരുവല്ല: സിറിയൻ ജാക്കോബൈറ്റ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയുടെയും സഹകരണത്തോടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്കൂൾ മാനേജ്മെൻറ് പ്രസിഡൻറ് തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് അപ്പം, താറാവ് കറി, ചപ്പാത്തി, കോഴിക്കറി, ബിരിയാണി, പൂരി മസാല, കപ്പയും മീനും, പുട്ട്, ഗുലാബ് ജാം തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കി. തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങൾ മേളയിൽവെച്ചുതന്നെ വിപണനം നടത്തി. മേളയിലൂടെ ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് കുട്ടികളുടയും അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയുടെയും തീരുമാനം. പ്രിൻസിപ്പൽ എം.എസ്.ബിനിൽ കുമാർ, സ്കൂൾ മാനേജ്മെൻറ് സെക്രട്ടറി ജോൺ കെ.ഉമ്മൻ, ജോയിൻറ് സെക്രട്ടറി, പി.വി.മാത്യു, പി.ടി.എ. പ്രസിഡന്റ് അമിത് പി.എബ്രഹാം, കെ.രാധാമണി, അന്നമ്മ ഉമ്മൻ, പി.കെ.ഇന്ദിര എന്നിവർ പ്രസംഗിച്ചു.

November 16
12:53 2019

Write a Comment

Related News