SEED News

ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചു

തൊടുപുഴ :മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക്  പദ്ധതിയുടെ ആദ്യ ഘട്ടമായി ലോറേഞ്ച് ഭാഗത്തെ  സ്‌കൂളുകളിൽനിന്നും പ്ലാസ്റ്റിക് ശേഖരിച്ചു .കാളിയാർ സെന്റ് മേരീസ് എൽ.പി.എസ് ,സെന്റ്മേരീസ് എച്.എസ്എ.സ്,എം.എം.മീൻമുട്ടി  യു.പി.എസ് എന്നിവിടങ്ങളിൽ നിന്നുമാണ് ശേഖരിച്ചത്.മൂന്നു സ്‌കൂളുകളിൽ നീന്നുമായി ഏകദേശം 450 കിലോ പ്ലാസ്റ്റിക് ശേഖരിച്ചു.നെടിയശാല   പ്ലാസ്റ്റിക് ശ്രെദ്ദിങ്  യൂണിറ്റിൽ എത്തിച്ച പ്ലാസ്റ്റിക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സീനോജ്ജ് എരിച്ചിരിക്കാടും ഹരിത സേന അംഗങ്ങളും സ്വീകരിച്ചു.കഴിഞ്ഞ വര്ഷം 3000 കിലോ പ്ലാസ്റ്റിക് റോഡ് പണിക്കായി നൽകിയെന്നും ,സംസ്ഥാന സർക്കാരിന്റെ ഹരിത അവാർഡിന്  പരിഗണിച്ചതും യൂണിറ്റിന്റെ മികച്ച നേട്ടമായി  സ്വീകരിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു .  

ഫോട്ടോ :ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക്കിനു മുന്നിൽ നിന്നും കുട്ടികളും അദ്ധ്യാപകരും

November 16
12:53 2019

Write a Comment

Related News