reporter News

റോഡ് വികസനം വേണം : ഞങ്ങള്‍ക്ക് കളിസ്ഥലവും

റാന്നി: നൂറ്റാണ്ടുകൾ പഴക്കമുള്ള ഞങ്ങളുടെ വിദ്യാലയത്തിന്റെ കളിസ്ഥലം റോഡ് വികസനത്തിനായി നഷ്ടപ്പെടുവാൻ പോകുകയാണ്. റോഡ് വികസനം വന്നോട്ടെ. ഒപ്പം എല്ലാവരും ഒരുകാര്യംകൂടി ഓർക്കണം. എൽ.കെ.ജി. മുതൽ ഏഴാംക്ലാസ് വരെ മുന്നൂറിലധികം കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. പഠനത്തിന് ഒപ്പം വ്യായാമത്തിനും മാനസികോല്ലാസത്തിനും ഈ കളിക്കളം ഞങ്ങൾക്ക് വളരെയേറെ സഹായകരമാണ്. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ കളിക്കളത്തിന്റെ ഭൂരിഭാഗം സ്ഥലവും നഷ്ടപ്പെടുന്നത് വളരെയേറെ വിഷമം സൃഷ്ടിക്കുന്നു.

മേൽപ്പാലം ഉൾപ്പടെയുള്ള സമാന്തര മാർഗങ്ങൾ ഇവിടെ ആലോചിച്ചാൽ, അടച്ച് പൂട്ടൽ ഭീഷണിയിൽ നിന്ന് ഉയർന്നുവന്ന റാന്നി വൈക്കം ജി.യു.പി. സ്കൂളിലെ കുട്ടികൾക്കും വരും തലമുറയ്ക്കും പ്രയോജനം ചെയ്യും. റോഡ് വികസനത്തിന് സ്ഥലം എടുക്കേണ്ടത് അനിവാര്യമെങ്കിൽ ഞങ്ങൾക്ക് മറ്റൊരു കളിസ്ഥലം കണ്ടെത്തി തരുന്നതിനും എല്ലാവരും ചേർന്ന് താല്പര്യം എടുക്കണം.

- ശ്രേയാ ലക്ഷ്മി, സീഡ് റിപ്പോർട്ടർ, ജി.യു.പി.എസ്. റാന്നി-വൈക്കം

November 30
12:53 2019

Write a Comment