reporter News

റോഡിൽ നിറയെ മാലിന്യവും മദ്യക്കുപ്പിയും

ഇരവിപേരൂർ.സ്കൂളിലേക്കുള്ള പ്രധാന വഴികളെല്ലാം മാലിന്യ ഇടാനുള്ള സ്ഥലമാക്കി സാമൂഹിക വിരുദ്ധർ മാറ്റുന്നതിന്റെ ആശങ്കയിലാണെല്ലാവരും.ഇറച്ചി,ആഹാര അവശിഷ്ടങ്ങൾ പലയിടത്തും നാളുകളായി കുന്നുകൂടി കിടക്കുന്നു.ദുർഗ്ഗന്ധവും അസ്സഹനീയമാണ്.രോഗ ഭീതിയുമുണ്ട്.പോസ്റ്റോഫീസ് പടിയിൽ നിന്നും സ്കൂളിലേക്ക് വരുന്നിടത്തെ മാലിന്യംകൂമ്പാരം ആൾപൊക്കത്തിലെത്തി.ഇവിടെ കാടും പടർന്നു.പാമ്പിന്റെ ശല്ല്യവുമുണ്ട്.ഇരവിപേരൂർ ജംഗ്ഷൻ- പൂവപ്പുഴ റോഡിലേയും സ്ഥിതി വ്യത്യസ്തമല്ല. കൂടാതെ വഴിനീളെ മദ്യക്കുപ്പികൾ വലിച്ചറിയുന്നുണ്ട്.ഇത് പലപ്പോഴും വണ്ടികയറിപ്പൊട്ടി കാൽനടക്കാരായ കുട്ടികൾക്ക് അപകട ഭീഷണിയുണ്ടാക്കുന്നു.മാലിന്യം തിന്നാനെത്തുന്ന തെരുവ് നായ്ക്കൾ എപ്പോൾ വേണമെങ്കിലും ആക്രമണകാരികളാകാൻ സാധ്യതയുണ്ട്.കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ കാരണം ഭയന്നാണ് എല്ലാവരുടേയും യാത്ര. അധികൃതര് അടിയന്തിരമായി ഇടപെട്ട് ദുരന്തസാധ്യതകളെ ഒഴിവാക്കണം.
കെ ആദിത്യ
സീഡ് 

റിപ്പോർട്ടർ 

November 30
12:53 2019

Write a Comment