SEED News

പരിസ്ഥിതിസംരക്ഷണത്തിന്‌ സംഗീതശില്പം

കായണ്ണബസാർ: ‘ഈ മനോഹരതീരം ആരുടെ സ്വന്തം, ഇവിടെയുള്ള ചരാചരങ്ങൾക്കൊക്കെയും സ്വന്തം’ എന്ന സന്ദേശവുമായി പ്രകൃതി ചൂഷണത്തിനെതിരേ കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ സംഗീതശില്പമൊരുക്കി. ഇലഞ്ഞിമരത്തണലിലെന്ന പേരിലുള്ള സംഗീതശില്പത്തിന്റെ രചന നിർവഹിച്ചത് ആൻസിഫ് മുഹമ്മദാണ്. സംഗീതം ലിനീഷ് നരയംകുളം. ജെ.എസ്. ആദിത്യൻ, ആർ. ശ്രീജിത്ത്, കെ. അഭിമന്യൂ, അഭിനവ് കൃഷ്ണ, ജെ.എസ്. അനാമിക, കെ. രാജലക്ഷ്മി, എസ്. ശ്രേയനന്ദന, ശിവാനി തുടങ്ങി ഇരുപതിൽപരം കുട്ടികൾ വേഷമിടും. സീഡ് കോ-ഓർഡിനേറ്റർ കെ.കെ. അബൂബക്കർ നേതൃത്വം നൽകും

December 03
12:53 2019

Write a Comment