reporter News

മാലിന്യംനിറഞ്ഞ് ചിറയിൽപ്പടി ഭാഗം

പേരിശ്ശേരി: ചെങ്ങന്നൂർ പുലിയൂർ റോഡിലെ ചിറയിൽപ്പടി ഭാഗം മാലിന്യമേറുകാരുടെ ഇഷ്ടതാവളമായിക്കഴിഞ്ഞു. പ്രദേശത്തൊന്നും വീടുകളില്ലാത്തതാണ് മാലിന്യം എറിയുന്നവർക്ക് സൗകര്യമാകുന്നത്. വഴിയിലൂടെ സ്‌കൂളിലേക്ക് പോകുമ്പോൾ മൂക്കുപൊത്തിപ്പിടിച്ചേ നടക്കാൻ പറ്റൂ. വർഷങ്ങൾക്കുമുന്നേ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായിരുന്നു ചിറയിൽപ്പടി തോട്. ഇന്ന് മാലിന്യംനിറഞ്ഞ് കിടക്കുകയാണ്. 
തോടൊഴുകുന്ന വഴിയിലെ കിണറുകളെല്ലാം ഇതുമൂലം മലിനപ്പെട്ടു. പ്രദേശം കാടുമൂടിക്കിടക്കുന്നത് ഇത്തരക്കാർക്ക് കൂടുതൽ സൗകര്യമാകുന്നു. കാടുവെട്ടിത്തെളിച്ചാൽ ഒരുപരിധിവരെ മാലിന്യം എറിയുന്നത് കുറയ്ക്കാൻ കഴിയും. കാട് വെട്ടിത്തെളിച്ചാൽ സ്‌കൂളിലെ കുട്ടികൾക്ക് പ്രദേശത്ത് ഒരു പൂന്തോട്ടം നിർമിക്കാനും പദ്ധതിയുണ്ട്. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

ലക്ഷ്മി പ്രിയ,
സീഡ് റിപ്പോർട്ടർമൂന്നാം ക്ലാസ്, 
ഗവ. യു.പി.എസ്. പേരിശ്ശേരി.         

December 05
12:53 2019

Write a Comment