പെരിങ്ങമ്മല നോർത്തിൽ പാലോട് എൻ.എസ്.എസിന്റെ നെൽക്കൃഷി
പാലോട്: പാലോട് എൻ.എസ്.എസ്. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ നെൽക്കൃഷി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ബി.ശ്രീകല വിത്തെറിയൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.എൻ.അരുൺകുമാർ, പി.ടി.എ. പ്രസിഡന്റ് അജിത് പെരിങ്ങമ്മല എന്നിവർ പങ്കെടുത്തു. പാടശേഖര സമിതി കൺവീനർ ടി.വേണുഗോപാലൻ നായർ കുട്ടികൾക്ക് നെൽക്കൃഷിയെ കുറിച്ച് ക്ലാസ് എടുത്തു.
December 09
12:53
2019