SEED News

മണ്ണിനെ അറിയാൻ‘സീഡ്‌’ അംഗങ്ങൾ

ലോക മണ്ണ്‌ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ്‌ ക്ലബ്ബ്‌ അംഗങ്ങൾ പാറോട്ടുകോണം സംസ്ഥാന സോയിൽ മ്യൂസിയം സന്ദർശിച്ചു.

മണ്ണിടിച്ചിൽ തടയുക, ഭാവിയെ സുരക്ഷിതമാക്കുക എന്ന സന്ദേശവുമായായിരുന്നു വിദ്യാർഥികളുടെ സന്ദർശനം. കെ.പി. ഗോവിന്ദൻ മെമ്മോറിയൽ സ്കൂൾ, ഹോളി ട്രിനിറ്റി ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ, മൺവിള ഭാരതീയ വിദ്യാഭവൻ, കണിയാപുരം കൈരളി വിദ്യാമന്ദിർ, പള്ളിപ്പുറം മോഡൽ പബ്ലിക്‌ സ്കൂൾ എന്നിവിടങ്ങളിലെ മാതൃഭൂമി സീഡ്‌ അംഗങ്ങളാണ്‌ പരിപാടിയിൽ പങ്കെടുത്തത്‌.

55 സ്കൂൾവിദ്യാർഥികളും പത്ത്‌ അധ്യാപകരും ഉണ്ടായിരുന്നു. ഇടവിളാകം യു.പി. സ്കൂൾ സീഡ്‌ കോ-ഓർഡിനേറ്റർ ജയകുമാർ സ്വാഗതവും കെ.പി.ജി.എൻ.എം. സ്കൂൾ മാനേജർ സജിത്ത്‌ നന്ദിയും പറഞ്ഞു. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള 82 മണ്ണിനങ്ങളെക്കുറിച്ച്‌ വിശദമാക്കുന്ന ലഘുവിവരണങ്ങളും വിവിധതരം മാതൃകകളും മണ്ണുമായി ബന്ധപ്പെട്ട്‌ കൂടുതൽ കാര്യങ്ങളും സംസ്ഥാന സോയിൽ മ്യൂസിയത്തിന്റെ ജോയിന്റ്‌ മാനേജിങ്‌ ഡയറക്ടർ ബിന്ദു കുട്ടികൾക്ക്‌ മനസ്സിലാക്കിക്കൊടുത്തു.

December 09
12:53 2019

Write a Comment

Related News