SEED News

ലോക മണ്ണുദിനം ആചരിച്ച് വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് ലോക മണ്ണുദിനം ആചരിച്ചു.
പ്രഥമാധ്യാപിക സുനിത ഡി.പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി. പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് കുട്ടികൾക്ക് സീഡ്‌ബോൾ നിർമാണ പരിശീലനം നൽകി. മണ്ണ്, മണൽ, ചാണകം, ചകിരിച്ചോറ് എന്നിവ ചേർത്ത് കുഴച്ച മിശ്രിതം ബോളുകളാക്കി മാവ്, പ്ലാവ്, ബദാം, വാളരി എന്നിവയുടെ വിത്ത് നിറച്ച് 500 സീഡ് ബോളുകൾ തയ്യാറാക്കി.മണ്ണുപരിപാലനത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ജൈവവൈവിധ്യ ബോർഡ് സംസ്ഥാന അവാർഡ് ജേതാവ് റാഫി രാമനാഥ് ക്ലാസ് നയിച്ചു.

December 10
12:53 2019

Write a Comment