SEED News

മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു

ഹരിത വിദ്യാലയ പുരസ്കാര ജേതാക്കൾ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ പ്രൊഫ.ജെസി ആന്റണിക്കും മറ്റു വിശിഷ്ട അതിഥികൾക്കുമൊപ്പം
  
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്കാരം രാജകുമാരി  ഹോളിക്യൂൻസ്       ഏറ്റുവാങ്ങി

തൊടുപുഴ: മാതൃഭൂമി സീഡിന്റെ 2018-2019 വർഷത്തെ ഹരിത വിദ്യാലയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജി.വി.എച്ച്.എസ് സ്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ പ്രൊഫ.ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ‘ജങ്ക് ഫുഡ് സംസ്കാരത്തിൽ നിന്ന് പുതുതലമുറ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക്’ എന്ന സന്ദേശം മുൻനിർത്തി രുചികരമായ ‘കൊഴുക്കട്ട’ കുട്ടികൾക്ക് നൽകിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.വിദ്യാർതികള്ക്ക് കൃഷിയിലും സാമൂഹിക പ്രശ്നങ്ങളിലും ഇടപെടാൻ അവസരമൊരുക്കുന്ന തരത്തിലുള്ള ‘സീഡി’ന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ജെസി ആന്റണി പറഞ്ഞു. കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം രക്ഷിതാക്കളും സീഡ് പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂളിനുള്ള വിശിഷ്ട ഹരിതവിദ്യാലയം പുരസ്കരമായ 75000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും രാജകുമാരി  ഹോളിക്യൂൻസ് യു.പി.എസ്. ഏറ്റുവാങ്ങി. റവന്യൂ ജില്ലയിലെ മികച്ച സ്കൂളിനുള്ള ശ്രേഷ്ട ഹരിതവിദ്യാലയ പുരസ്കാരം കാളിയാർ എസ്.എം.എൽ.പി.എസിന് സമ്മാനിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് സമ്മാനം.തൊടുപുഴ വിദ്യാഭാസ ജില്ലയിലെ ഹരിത വിദ്യാലയമായ പെരുമ്പിള്ളിച്ചിറ എസ്.ജെ.യു.പി.എസും കട്ടപ്പന വിദ്യാഭാസ ജില്ലയിലെ ഹരിത വിദ്യാലയമായ നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യൻ യു.പി.എസും അവാർഡ് ഏറ്റുവാങ്ങി. ലവ് പ്ലാസ്റ്റിക് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെയും മൂന്നാമത്തേയും സ്കൂളായി തിരഞ്ഞെടുത്തതും ഈ വിദ്യാലയങ്ങളേയാണ്. ഈ അവാർഡും ഇവർ ഏറ്റുവാങ്ങി. ജെം ഓഫ് സീഡ് പുരസ്കാരം നേടിയ വിപിന എൽദോസ് (എം.ബി.വി.എച്ച്.എസ്.എസ്, കട്ടപ്പന), അശ്വിൻ ജെയ്സ് (സെൻറ്.തോമസ് യു.പി.എസ്. പൈങ്കുളം), മികച്ച അധ്യാപക കോ-ഓർഡിനേറ്റർമാരായ ടി.എൻ.മണിലാൽ (ജി.എച്ച്.എസ്, അടിമാലി), ഡി.ആർ.ഷിംലാൽ (ജി.ടി.എൽ.പി.എസ്, ഇടമലക്കുടി), മികച്ച സീഡ് റിപ്പോർട്ടർ മാഹിൻ ബാദുഷ (എസ്.ജെ.യു.പി.എസ്, പെരുമ്പിള്ളിച്ചിറ) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. മികച്ച എൽ.പി. സ്കൂളുകൽക്കുള്ള ഹരിത മുകുളം പുരസ്കാരം ഇടമലക്കുടി ജി.ടി.എൽ.പി.എസ്, മുരിക്കാശേരി സെന്റ്.മേരീസ് എൽ.പി.എസ്. എന്നിവർക്ക് വിതരണം ചെയ്തു.മാതൃഭൂമി കോട്ടയം സീനിയർ സർക്കുലേഷൻ മാനേജർ സജി കെ.തോമസ് അധ്യക്ഷനായി. ജി.വി.എച്ച്.എസ്.എസ്. പ്രഥമാധ്യാപിക ഷീബ മുഹമ്മദ് സ്വാഗതം പറഞ്ഞു.  കാർഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജി തോമസ് മുഖ്യ പ്രഭാഷണം നടത്തി.ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്റുമായ ജോർജ് ജേക്കബ് മുഖ്യ അതിഥിയായി. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറെസ്റ് ഓഫീസർ ഹരിദാസ് എസ്.മണ്ണൂർ, മാതൃഭൂമി സെയിൽസ് ഓർഗനൈസർ എൻ.കെ.ഷാജൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ :ഹരിത വിദ്യാലയ പുരസ്കാര ജേതാക്കൾ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ പ്രൊഫ.ജെസി ആന്റണിക്കും മറ്റു വിശിഷ്ട അതിഥികൾക്കുമൊപ്പം

December 14
12:53 2019

Write a Comment

Related News