reporter News

വില്ലനായി ഒച്ചുകൾ; ചാരമംഗത്ത് വൻകൃഷിനാശം


 ചാരമംഗലം: ചാരമംഗലത്ത് ആഫ്രിക്കൻ ഒച്ചുകൾ വൻതോതിൽ കൃഷിനാശത്തിന് കാരണമാകുന്നു. കഞ്ഞിക്കുഴിയിലെ പച്ചക്കറി, വാഴ, പപ്പായ തോട്ടങ്ങളിൽ വലിയ നാശമാണ് ഇവകാരണം ഉണ്ടാകുന്നത്. കൃഷിയിടങ്ങളിൽ നിന്ന് വീടുകളുടെ അടുക്കളയിലേക്കുവരെ ഒച്ചുകൾ എത്തുന്നു. 
ചാരമംഗലം സ്‌കൂളിൽ ക്ലാസ് മുറികളിൽവരെ ഒച്ചുകൾ കയറി. കൃഷിയിടങ്ങളിൽ കാണുന്ന ഒച്ചിന് കൈപ്പത്തിയോളം വലിപ്പമുണ്ട്. ഒച്ചുകളുടെ ശരീരത്തിലെ സ്രവം കുടിവെള്ളം മലിനമാക്കി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. 
ഒച്ചുകളെ കൂട്ടത്തോടെ ശേഖരിച്ചശേഷം ഉപ്പുവെള്ളത്തിലിട്ട് നശിപ്പിക്കുകയാണ് സാധരണ ചെയ്യുന്നത്. എന്നാൽ, ഒച്ചുകൾ പെരുകുന്നതല്ലാതെ 
കുറയുന്നില്ല. 
എസ്.അനുശ്രീ
 മാതൃഭൂമി സീഡ് റിപ്പോർട്ടർ 
ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്‌.

December 23
12:53 2019

Write a Comment