SEED News

ഈ പള്ളിക്കൂടത്തിൽ പ്ലാസ്റ്റിക് പടിക്ക് പുറത്ത്...


പാണ്ടനാട്: പ്ലാസ്റ്റിക് പൂർണമായും ഉപേക്ഷിക്കാൻ നേരത്തെയെടുത്ത തീരുമാനം പുതുവർഷത്തിൽ നടപ്പാക്കുകയാണ് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്‌കൂൾ. മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 
വെള്ളം കൊണ്ടുവരാൻ സ്റ്റീൽ കുപ്പികൾ, എഴുതാൻ മഷിപ്പേനകൾ, ചവറിടാൻ കടലാസ് കൂടകൾ... ഒടുവിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിസഞ്ചികൾ. മാത്രമല്ല, തൊട്ടടുത്തുള്ള ജെ.ബി. സ്‌കൂളിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണവും നടത്തി കുട്ടികൾക്ക് തുണിസഞ്ചികളും വിതരണം ചെയ്തു.
 അധ്യാപികയായ രഞ്ജിനിയുടെ സഹായത്തോടെ സീഡ് ക്ലബ്ബിലെ വിദ്യാർഥികൾ തുണിസഞ്ചി ഉണ്ടാക്കാനും പഠിച്ചു. സീഡ് വിദ്യാർഥി പ്രതിനിധികളായ കൃഷ്ണാ രാജീവ്, ഗൗരി. എസ്. ലക്ഷ്മി, വിശാൽ എന്നിവർക്കാണ് സഞ്ചിനിർമ്മാണത്തിന്റെ മേൽനോട്ടം. ഇവർ തുന്നിയ സഞ്ചിയാണ് ജെ.ബി. സ്‌കൂളിലെ കുട്ടികൾക്ക് നൽകിയത്, ഒപ്പം പെൻസിലും പുസ്തകങ്ങളും. ഇരു സ്‌കൂളുകളുടെയും പ്രഥമാധ്യാപകരായ എസ്.ഗിരിജ, പി.ബിനി, അധ്യാപകരായ സ്മിതാ കുറുപ്പ്, ആർ. രാജി, ടി.കെ. ശശി, സുചിത്ര, അനു ഏബ്രഹാം, അനിത, മഞ്ജുഷ, ജയശ്രീ എന്നിവർ നേതൃത്വം നൽകി.

January 20
12:53 2020

Write a Comment

Related News