SEED News

വേനൽ കടുത്തു; കത്തിക്കരുതേ കരിയിലകൾ

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ കരിയിലകൾ കത്തിക്കുന്നതിനെതിരേ ബോധവത്കരണം നടത്തി. സ്കൂളിന് സമീപപ്രദേശത്തെ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ടായിരുന്നു ബോധവത്കരണം.സൂര്യതാപത്തിൽനിന്ന്‌ ഭൂമിയെ സംരക്ഷിക്കുന്ന കരിയിലകൾ ഇല്ലാതാക്കുന്നതിലൂടെയുള്ള പാരിസ്ഥിതികനാശം എത്രത്തോളം വലുതാണെന്ന് കുട്ടികൾ ബോധ്യപ്പെടുത്തി.മണ്ണ് ഉണങ്ങാതിരിക്കുന്നതിനും ജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കാതിരിക്കുന്നതിനും അന്തരീക്ഷമലിനീകരണം തടയുന്നതിനും കരിയിലകളെ ഭൂമിക്ക് തിരിച്ചുനൽകണമെന്ന് കുട്ടികൾ അഭ്യർഥിച്ചു. അധ്യാപകരായ കെ.ഉണ്ണികൃഷ്ണൻ, എസ്.ലക്ഷ്മി, സീഡ് കോ-ഓർഡിനേറ്റർ ആർ.സിനി എന്നിവർ നേതൃത്വം നൽകി.

February 04
12:53 2020

Write a Comment