SEED News

സഹജീവികൾക്ക് ഒരു നേരത്തെ ഭക്ഷണമൊരുക്കി ജെ.ബി. സ്കൂൾ

പടിഞ്ഞാർക്കര: ജെ.ബി. സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ‘സഹജീവികൾക്ക്‌ ഒരു നേരത്തെ ഭക്ഷണം’ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ലക്കിടി പോളിഗാർഡന് കൈമാറുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും പിടിയരി, വസ്ത്രങ്ങൾ, പൈസ എന്നിവ ശേഖരിച്ചു. പ്രധാനാധ്യാപിക സി.കെ. പുഷ്പലത, സീഡ് കോ-ഓർഡിനേറ്റർ പി. ഷീജ, അഞ്ജലി എം, എം.കെ. സുഹൈൽ, ഡി. മിനി, സ്കൂൾ ലീഡർ മുഹമ്മദ് അൻസൽ എന്നിവർ പങ്കെടുത്തു.

February 10
12:53 2020

Write a Comment