SEED News

കോറോണയെ ക്യാൻവാസിലാക്കി കുട്ടികൾ ;മികച്ച ചിത്രം കൊറോണ ഫിഷെർമാൻ.

കൊച്ചി: വരയും വർണവും നിറഞ്ഞ ആയിരത്തിലധികം കാൻവാസുകളിലായി കൊറോണ ഭീതിയും കേരളത്തിന്റെ അതിജീവനവും പടർന്നുകിടന്നു. കൊറോണയെന്ന മഹാവ്യാധിയെ ചെറുക്കാൻ കേരളം നടത്തിയ പരിശ്രമങ്ങൾക്കാണ് കുട്ടികൾ നിറം പകർന്നത്. ഇന്ത്യയിലും വിദേശത്തുമായി 186 കലാപ്രവർത്തകരുടെ കൂട്ടായ്മയായ ‘ടീച്ച് ആർട്ട് കൊച്ചി’ നടത്തിയ ഓൺലൈൻ ചിത്രരചനാ മത്സരത്തിലാണ് കുട്ടികൾ കൊറോണയെ വരച്ചത്. കൊറോണ ഭീഷണിയും പ്രതിരോധ പ്രവർത്തനങ്ങളും രോഗദുരിതവുമൊക്കെ തങ്ങളുടെ കാഴ്ചപ്പാടിൽ അവർ കാൻവാസിൽ പകർന്നു.

വരയും ചിന്തയും നിറഞ്ഞ ആയിരത്തിലധികം ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. പത്താം ക്ലാസ്‌ വരെയുള്ള കുട്ടികൾക്കായാണ് ടീച്ച് ആർട്ട് കൊച്ചി ഓൺലൈൻ ചിത്രരചനാ മത്സരം നടത്തിത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് എൻട്രികൾ ക്ഷണിച്ചത്. ‘കൊറോണക്കാലം’ എന്നതായിരുന്നു വിഷയം.

കൊറോണമൂലം കഷ്ടതയനുഭവിക്കുന്ന മനുഷ്യരും സമൂഹ അടുക്കളയും കരകയറുന്ന കേരളവും വരെ വരകളിൽ നിറഞ്ഞു.

പതിനഞ്ച് ദിവസംകൊണ്ട് ആയിരത്തിലധികം ചിത്രങ്ങൾ ലഭിച്ചു. 813 കുട്ടികളുടെ വരകളിൽ നിന്നാണ് മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലാണ് മികച്ച ചിത്രങ്ങൾ കണ്ടെത്തിയത്. കെ.ജി. വിദ്യാർഥികളും മത്സരത്തിൽ പങ്കെടുത്തു.
കുട്ടികൾക്ക് സൗജന്യമായി എല്ലാവർഷവും വെകേഷൻ ക്യാമ്പ് നടത്താറുള്ള ഈ കൂട്ടായ്മ്മക്ക് ഈ വർഷം ക്യാമ്പ് നടത്താൻ കഴിഞ്ഞില്ല.അതിനാലാണ് ഇങ്ങനെ ഒരു പരുപാടി  സംഘടിപ്പിച്ചതെന്നു കോഓർഡിനേറ്ററും ചിത്രകാരനുമായ ആർ.കെ .ചന്ദ്രബാബു പറഞ്ഞു.

April 24
12:53 2020

Write a Comment

Related News