SEED News

വായനദിനത്തിൽ വിദ്യാർഥികൾക്ക് മാതൃഭൂമി സീഡ് ഓൺലൈൻ ക്വിസ്

ആലപ്പുഴ: വായനദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഫെഡറൽ ബാങ്കുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ‘അക്ഷരം’  ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  പങ്കെടുക്കാൻ താത്‌പര്യമുള്ളവർ വെള്ളിയാഴ്ച മാതൃഭൂമി സീഡ് ഫെയ്സ്ബുക്ക് പേജ് fb.com/MathrubhumiSEED.Official, ക്യു ആർ കോഡ് സ്കാൻചെയുക. പ്ലസ് ടു തലം വരെയുള്ളവർക്ക് പങ്കെടുക്കാം.
 ജില്ലാതലത്തിൽ ആദ്യമൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. തുല്യ മാർക്ക്‌ കരസ്ഥമാക്കിയ ഒന്നിലധികംപേർ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തിരുമാനിക്കുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും മാതൃഭൂമി ബുക്‌സിന്റെ ഡിസ്‌കൗണ്ട് കൂപ്പൺ പ്രോത്സാഹന സമ്മാനമായി ലഭിക്കും. ഫോൺ : 9495919720.

June 19
12:53 2020

Write a Comment

Related News