SEED News

വീട്ടിൽ ലൈബ്രറി

എഴുത്തുകാരനും വായനക്കാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയിൽ പെരുന്തട്ട ജി.യു.പി.എസ്. മാതൃഭൂമി സീഡ് പ്രവർത്തകർ സ്കൂളിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ലൈബ്രറിയൊരുക്കി. സീഡ് ക്ലബ്ബ് എന്ന ആശയം മുന്നോട്ടുവെച്ച എം.പി. വീരേന്ദ്രകുമാറിനെ സ്മരിച്ചുകൊണ്ട് വായനദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ ലൈബ്രറി ഒരുക്കുക എന്നതാണ് സീഡ് പ്രവർത്തകരുടെ ലക്ഷ്യം. 90 ശതമാനം കുട്ടികളും ഇതിനോടകം ഹോം ലൈബ്രറി ഒരുക്കി. പ്രധാനാധ്യാപിക കെ. ഏലമ്മ, സീഡ് കോ-ഓർഡിനേറ്റർമാരായ സി. ദിവാകരൻ, പി. ജിഷ്ണു, വിപിൻ മണിയൂർ എന്നിവർ നേതൃത്വം നൽകി

പുസ്തകങ്ങളുമായി പുസ്തകമാമൻ

വെണ്ണിയോട് : കൊറോണക്കാലത്ത് വീടുകളിൽ വായനദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് സീഡിന്റെ ‘പുസ്തക മാമൻ’ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകി. വെണ്ണിയോട് എസ്.എ. എൽ.പി. സ്കൂൾ സീഡ് ക്ലബ്ബാണ് പുസ്തകങ്ങളുമായി പുസ്തകമാമനെ കുട്ടികളുടെ അടുത്തേക്ക് അയച്ചത്. സ്കൂൾ പ്രധാനാധ്യാപിക ദിവ്യ അഗസ്റ്റിൻ, സ്കൂൾ സീഡ് കോ-ഓർഡിനേററർ-ശരത് റാം, അധ്യാപകരായ പി. ജ്യോതി, ജിൻസി മാത്യു എന്നിവർ നേതൃത്വം നൽകി.

പുസ്തക മധുരവുമായി ഗാന്ധിദർശൻ വേദി

സുൽത്താൻബത്തേരി: പൂമല ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് മണിച്ചിറ ടൗണിൽ ആരംഭിച്ച പുസ്തകച്ചങ്ങാതി എന്ന വായന ഗ്രാമത്തിലേക്ക് ഗാന്ധിദർശൻ വേദി പുസ്തകങ്ങളെത്തിച്ചു. വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകൻ കുര്യാക്കോസ് ആൻറണിയും ഭാരവാഹികളും ചേർന്നാണ് പുസ്തകങ്ങൾ കൈമാറിയത്. ചടങ്ങിൽ ജോയിച്ചൻ വർഗീസ് അധ്യക്ഷത വഹിച്ചു.

ജോസ് ചെറുവള്ളിൽ, ടോമി മലവയൽ, സണ്ണി ജോസഫ്, എ.ടി. മാണി, സിബിച്ചൻ കരിക്കേടം, പി. ഷീബ എന്നിവർ സംസാരിച്ചു. വിദ്യാലയത്തിന്റെ വായനദിന പ്രവർത്തനങ്ങൾ ഓൺലൈനായി പി.പി. അയൂബ് ഉദ്ഘാടനം ചെയ്തു.

June 20
12:53 2020

Write a Comment

Related News