SEED News

ലഹരിക്കെതിരേ

അല്പം മദ്യം ശരീരത്തിന് നല്ലതെന്ന് കേൾക്കുന്നു, ചില ചികിത്സകൾക്ക് കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നെന്ന് കേൾക്കുന്നുണ്ടല്ലോ, ലഹരിക്ക് പൂർണമായി അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവുമോ..... നൂറുനൂറു സംശയങ്ങളായിരുന്നു നാളത്തെ പൗരന്മാരാവേണ്ട കുട്ടികൾ‌ക്ക്. എല്ലാ സംശയങ്ങൾക്കും അക്കമിട്ട് മറുപടിയും ലഭിച്ചു. മാതൃഭൂമി സീഡും ഫെഡറൽ ബാങ്കും ചേർന്ന് നടത്തിയ വെബിനാറാണ് കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു പരിപാടി. ഓരോ ജില്ലയിൽനിന്നും രണ്ട് വിദ്യാർഥികൾ വീതമാണ് പങ്കെടുത്തത്. കുട്ടികളുടെ സംശയങ്ങൾക്ക് കോഴിക്കോട് കെ.എം.സി.‌ടി.യിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. പി.എൻ.സുരേഷ് കുമാർ മറുപടി നൽകി.

വൈറ്റ്‌നർ, തിന്നർ, പെട്രോൾ തുടങ്ങിയവ ലഹരിക്കായി ചിലർ ഉപയോഗപ്പെടുത്തുന്നത് മാരകവിഷമാണെന്ന തിരിച്ചറിവില്ലാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ ലഹരി ഉപയോഗിച്ചാൽ വീണ്ടും ഉപയോഗിക്കാനുള്ള പ്രവണതയുണ്ടാവും. ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം അത് ഉപയോഗിക്കാതിരിക്കലാണെന്നും ഡോ. സുരേഷ് കുമാർ പറഞ്ഞു.

നല്ല ബുദ്ധിശക്തിയുള്ള മിക്ക കുട്ടികളും ഒന്നുമല്ലാതായിത്തീരുന്നതിനുള്ള പ്രധാന കാരണം ലഹരി ഉപയോഗമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫെഡറൽ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ ടി.എസ്.മോഹനദാസ് പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരെ അതിൽനിന്ന്‌ പിന്തിരിപ്പിക്കുകയെന്നതാണ് സുഹൃത്തുക്കൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം- അദ്ദേഹം പറഞ്ഞു.

June 27
12:53 2020

Write a Comment

Related News